Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body

Malappuram

ക​മു​കി​ൻ തോ​ട്ട​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ഞ്ചേ​രി : ന​റു​ക​ര ചി​റ​ക്ക​ൽ അ​ത്തി​ക്കോ​ടി​ലെ ക​മു​കി​ൻ തോ​ട്ട​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​റു​ക​ര അ​ട​ങ്ങും​പു​റം കോ​ള​നി​യി​ൽ വേ​ലാ​യു​ധ​ൻ -യ​ശോ​ദ ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ നി​ഷാ​ന്ത് (40) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​ത്തെ പ​ഴ​ക്ക​മു​ണ്ട്.

അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ചെ​രു​പ്പ്, മു​ണ്ട്, ഷ​ർ​ട്ട്, മൊ​ബൈ​ൽ ഫോ​ണ്‍, ചാ​ക്കി​ൽ നി​റ​ച്ച അ​ട​യ്ക്ക എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മു​ന്പ് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു നി​ഷാ​ന്ത്. അ​തി​നാ​ൽ നി​ഷാ​ന്തി​നെ കാ​ണാ​ത്ത​തി​ൽ വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.


മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ : നി​ജേ​ഷ്, റി​ഷ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up